ഞാനൊരു കുടുക്ക വാങ്ങി
അതിലൊരു ലേബലൊട്ടിച്ചു
പരാതികുടുക്ക
എന്റെ പരാതികളൊക്കെയും ദിവസവും
ഞാനതിൽ ഇട്ടുകൊണ്ടേയിരുന്നു.
കുടുക്ക നിറയുമ്പോൾ ഞാനതെടുത്ത്
എന്റെ കണവന്റെ മുന്നിൽ വയ്ക്കും
അദ്ദേഹം അതു തല്ലിപ്പൊട്ടിയ്ക്കും
അതിലെ പരാതികളൊക്കെ ഓരൊന്നായി
നിവർത്തു വയ്ക്കും
എന്നിട്ട് പറയും ഇതിൽ ആവലാതികളല്ലെയുള്ളു
പരാതികളില്ലല്ലോന്ന്
എന്റെ പരാതികളിൽ ആവലാതികളേയുള്ളു
എനിക്ക് മാല വേണം, നെക്ലേസ് വേണം, സാരിവേണം
ഈ തരം പരാതികൾ പരതിയ അദ്ദേഹം നിരാശനായി
സാധാരണ പെണ്ണിന്റെ പരാതികൾ ഇവയൊക്കെയല്ലെന്ന്
പരിഭവം പറഞ്ഞു
എന്റെ ആവലാതികൾ എന്റെ ഭർത്താവിനെക്കുറീച്ചും മക്കളെക്കുറിച്ചും മാത്രം
എന്നെക്കുറിച്ച് ഞാനോർക്കാറെയില്ല
അതുകൊണ്ട് “എനിക്കായി” ഒരു പരാതിയും ഇല്ല
എങ്കിലും ദിവസവും ഞാനെന്റെ കുടുക്ക
നിറച്ചുകൊണ്ടേയിരുന്നു....... !
Sunday, July 27, 2008
Saturday, July 26, 2008
മിർച്ഛിയിലേയ്ക്കുള്ള വഴി
മിർച്ചി എന്ന പേരിൽ ഒരു ബ്ലോഗ് തുടങ്ങി. മീഡിയയിലെ ബ്ലോഗിനെ കുറിച്ചുവന്ന വിവരങ്ങൾ കണ്ടിട്ട് എന്നാലെന്തുകൊണ്ട് എനിക്കും തുടങ്ങിക്കൂടാ എന്ന ചിന്തയിൽ ആണ് മിർച്ചി തുടങ്ങിയത്. പക്ഷെ അതിലിടുന്നതൊന്നും അഗ്രഗേറ്ററുകളിൽ വരുന്നില്ല എന്നാൽ വേറേ ഒരെണ്ണം കൂടെ ഉണ്ടാക്കി നോക്കാം എന്നു കരുതി; ദാ മിർച്ചിയിലെക്കുള്ള വഴി
Subscribe to:
Comments (Atom)
