Sunday, July 27, 2008

പരാതിക്കുടുക്ക

ഞാനൊരു കുടുക്ക വാങ്ങി
അതിലൊരു ലേബലൊട്ടിച്ചു
പരാതികുടുക്ക
എന്റെ പരാതികളൊക്കെയും ദിവസവും
ഞാനതിൽ ഇട്ടുകൊണ്ടേയിരുന്നു.
കുടുക്ക നിറയുമ്പോൾ ഞാനതെടുത്ത്
എന്റെ കണവന്റെ മുന്നിൽ വയ്ക്കും
അദ്ദേഹം അതു തല്ലിപ്പൊട്ടിയ്ക്കും
അതിലെ പരാതികളൊക്കെ ഓരൊന്നായി
നിവർത്തു വയ്ക്കും
എന്നിട്ട് പറയും ഇതിൽ ആവലാതികളല്ലെയുള്ളു
പരാതികളില്ലല്ലോന്ന്
എന്റെ പരാതികളിൽ ആവലാതികളേയുള്ളു
എനിക്ക് മാല വേണം, നെക്ലേസ് വേണം, സാരിവേണം
ഈ തരം പരാതികൾ പരതിയ അദ്ദേഹം നിരാശനായി
സാധാരണ പെണ്ണിന്റെ പരാതികൾ ഇവയൊക്കെയല്ലെന്ന്
പരിഭവം പറഞ്ഞു
എന്റെ ആവലാതികൾ എന്റെ ഭർത്താവിനെക്കുറീച്ചും മക്കളെക്കുറിച്ചും മാത്രം
എന്നെക്കുറിച്ച് ഞാനോർക്കാറെയില്ല
അതുകൊണ്ട് “എനിക്കായി” ഒരു പരാതിയും ഇല്ല
എങ്കിലും ദിവസവും ഞാനെന്റെ കുടുക്ക
നിറച്ചുകൊണ്ടേയിരുന്നു....... !

9 comments:

മിർച്ചി said...

ഞാനൊരു കുടൂക്ക വാങ്ങി..അതിലൊരു ലേബലൊട്ടീച്ചു “പരാതിക്കുടൂക്ക“ ....

smitha adharsh said...

സെയിം പിനച്ച്....ഇതു ഞാനൊരിക്കല്‍ പരീക്ഷിച്ചതാ.....കുടുക്കയ്ക്ക് പകരം ഡയറി ആയിരുന്നെന്നു മാത്രം..പക്ഷെ,മൂപ്പര് വിചാരിച്ചത്ര ഗൌരവത്തില്‍ എടുത്തില്ല.സംഗതി പാളി.പനി വന്നു കിടന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല എന്നൊക്കെ എഴുതി വച്ചത് വായിച്ചിട്ട് മൂപ്പര് പറഞ്ഞു."ഇനിയെന്നാണാവോ ഇവള്‍,കൊതുക് കടിച്ചപ്പോള്‍ മാന്തി കൊടുത്തില്ല എന്ന് എഴുതി വയ്ക്കുക" എന്ന്....

ശ്രീ said...

കൊള്ളാല്ലോ

കുഞ്ഞന്‍ said...

ഹഹ..

ഭാര്യമാരുടെ ആകുലതകള്‍ എന്നും ഭര്‍ത്താവിന്റെയും കുട്ടീകളുടെയും കാര്യങ്ങള്‍ തന്നെയാണ്..എന്നാല്‍
ഭര്‍ത്താവിന്റെ ആകുലതയൊ..ഇന്നത്തെ റേഷനുള്ള വക എങ്ങിനെയൊപ്പിക്കും, വാടക,പലിശ..അങ്ങിനെ പട്ടിക നീളുന്നു...

ദൈവമേ..എന്റെ പ്രിയതമയാണ് ഇങ്ങനെയൊരു വിദ്യ ചെയ്യുന്നതെങ്കില്‍ ഒരു ദിവസംകൊണ്ടു പരാതിക്കുടുക്ക നിറയും..!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല കുടുക്ക.
ഒരു പഠനം തന്നെ വേണ്ട് വിഷയം.
സ്വന്തം ഇഷ്ടങ്ങള്‍ ഇല്ലാത്ത ജീവികള്‍
ഞാനും കൂടെ ചേര്‍ന്നിരിക്കുന്നു ഈ കൂട്ടത്തില്‍.
ഈ വഴിയില്‍ ഇത് ആദ്യം.ഇനി സ്ഥിരം.

മുസാഫിര്‍ said...

നല്ല കാര്യമാണല്ലോ.ഈ ആശയം എന്റെ ശ്രീമതിയും കൂടീ അംഗമായുളള പരദൂഷണ അസോസിയേഷന് കൊടുക്കാം.(പകര്‍പ്പവകാശം പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍)പിന്നെ പരാതി മാത്രം എഴുതാതെ വല്ലപ്പഴും കണവന്‍ ചെയ്ത നല്ല കാര്യങ്ങളും എഴുതുന്നത് നല്ലതല്ലെ ?

ജഗ്ഗുദാദ said...

എന്റെ ഈശോ മറിയം ഔസേപ്പേ... ഈ പെണ്ണുങ്ങള്‍ എല്ലാം കൂടെ ഓരോരോ സമ്പ്രദായങ്ങള്‍ ഒണ്ടാക്കി വെക്കും..

നരിക്കുന്നൻ said...

സംഗതി കൊള്ളാം.
ഈ പോസ്റ്റ് ഡലീറ്റ് ചെയ്തില്ലങ്കിൽ പ്രശ്നമാകും. എന്റെ ഭാര്യയെങ്ങാനും ഇത് വായിച്ച്, ഇത് പോലെ അവളെങ്ങാനും തുടങ്ങിയാ..ചിന്തിക്കാൻ വയ്യ.

Pranavam Ravikumar said...

നന്നായി.... ആശംസകള്‍